Friday, February 22, 2008

പ്രണയസ്മരണകളുടെ പുതുമഴ



പുതുമഴ.
അതു പുതുമണ്ണിന്റെ-അല്ല,നിന്റെ-
കണ്ണുനീരും,വിയര്‍പ്പും,അത്തറും,
നീ എപ്പോഴും കയ്യില്‍ സൂക്ഷിച്ച
ചെമ്പകപ്പൂവിന്റെയും
എല്ലാം ചേര്‍ന്ന
മണം കൊണ്ടുവന്നു.

കാറ്റുവന്ന് എന്റെ ജനാലയുടെ
ചില്ലില്‍ പതിപ്പിച്ച വെള്ളത്തുള്ളികളില്‍
എല്ലാം നിന്റെ മുഖം മാത്രം ആയിരുന്നു.
ഞാനതില്‍ ചുംബിക്കാനാഞ്ഞെങ്കിലും
ഈ ഇരുമ്പു ജനലഴികളും
ജാലകച്ചില്ലൂം എന്നെ തടുക്കുകയാണ്.
അല്ലെങ്കിലും എനിക്കു നീ ഒരു
വിലക്കപ്പെട്ട കനിയാണ്, ഇപ്പോള്‍.


നീ എന്റെ ഇടത്തുകയ്യുടെ പുറത്ത്എനിക്കുനല്കിയ

ആദ്യത്തെയുംഅവസാനത്തെയുമായ

ഒരേ ഒരു ചുംബനം...

അപ്പോള്‍ നിന്റെ ചുണ്ടുകള്‍ക്കും

ഇതേ മഴയുടെ തണുപ്പായിരുന്നു.


നിന്റെ വെള്ളാരങ്കണ്ണുകള്‍ നിറഞ്ഞ്
കണ്ണുനീരൊഴുകിയതുപോലെ
ഈ ആലിപ്പഴങ്ങളും
ഉരുകി വെള്ളമായിത്തീരുകയാണ്.

നിന്റെയും എന്റെയും കണ്ണുനീര്‍
ഒരു ചാലുപോലെ ഒഴുകി
പിന്നെ കൈത്തോടായി
തോടും, പുഴയും ആയി,
ഒടുവില്‍ നിത്യ ദു:ഖത്തിന്റെ കരകാണാക്കടലായി.
അതിലെവിടെയോ

നീന്തലറിയാത്ത ഞാന്‍ മുങ്ങി മരിക്കുകയാണ്.

Labels:

1 Comments:

At March 13, 2008 at 1:48 AM , Blogger John honay said...

സ്വാനുഭവം!

 

Post a Comment

Subscribe to Post Comments [Atom]

<< Home