Monday, April 21, 2008

ഉറക്കം



നിര്‍ത്താതെ താരാട്ടുകയാണ്
ഓര്‍മ്മയുടെ ചീവീടുകള്‍.
നിറഞ്ഞ കണ്ണില്‍നിന്ന്
വാറ്ന്ന ചുടുകണ്ണീരില്‍
കുതിറ്ന്ന
മെത്ത പൊള്ളുകയാണ്.
നിദ്രയനിക്കൊരു സ്വപ്നം
മാത്രമാണിപ്പോള്‍.

ഉറങ്ങാത്ത രാവുകള്‍ എനിക്കു നല്‍കി
ഒന്നായുറങ്ങുക നിങ്ങള്‍.
ഉടഞ്ഞു ചിതറിയ സ്വപ്നങ്ങള്‍ക്ക്
ഞാനിരിക്കട്ടെ രാക്കാവല്‍.

ഉറപ്പ്, ജീവിതം തോറ്റവര്‍ക്കല്ല, വിജയികള്‍ക്ക്.

Labels:

Friday, February 22, 2008

പ്രണയസ്മരണകളുടെ പുതുമഴ



പുതുമഴ.
അതു പുതുമണ്ണിന്റെ-അല്ല,നിന്റെ-
കണ്ണുനീരും,വിയര്‍പ്പും,അത്തറും,
നീ എപ്പോഴും കയ്യില്‍ സൂക്ഷിച്ച
ചെമ്പകപ്പൂവിന്റെയും
എല്ലാം ചേര്‍ന്ന
മണം കൊണ്ടുവന്നു.

കാറ്റുവന്ന് എന്റെ ജനാലയുടെ
ചില്ലില്‍ പതിപ്പിച്ച വെള്ളത്തുള്ളികളില്‍
എല്ലാം നിന്റെ മുഖം മാത്രം ആയിരുന്നു.
ഞാനതില്‍ ചുംബിക്കാനാഞ്ഞെങ്കിലും
ഈ ഇരുമ്പു ജനലഴികളും
ജാലകച്ചില്ലൂം എന്നെ തടുക്കുകയാണ്.
അല്ലെങ്കിലും എനിക്കു നീ ഒരു
വിലക്കപ്പെട്ട കനിയാണ്, ഇപ്പോള്‍.


നീ എന്റെ ഇടത്തുകയ്യുടെ പുറത്ത്എനിക്കുനല്കിയ

ആദ്യത്തെയുംഅവസാനത്തെയുമായ

ഒരേ ഒരു ചുംബനം...

അപ്പോള്‍ നിന്റെ ചുണ്ടുകള്‍ക്കും

ഇതേ മഴയുടെ തണുപ്പായിരുന്നു.


നിന്റെ വെള്ളാരങ്കണ്ണുകള്‍ നിറഞ്ഞ്
കണ്ണുനീരൊഴുകിയതുപോലെ
ഈ ആലിപ്പഴങ്ങളും
ഉരുകി വെള്ളമായിത്തീരുകയാണ്.

നിന്റെയും എന്റെയും കണ്ണുനീര്‍
ഒരു ചാലുപോലെ ഒഴുകി
പിന്നെ കൈത്തോടായി
തോടും, പുഴയും ആയി,
ഒടുവില്‍ നിത്യ ദു:ഖത്തിന്റെ കരകാണാക്കടലായി.
അതിലെവിടെയോ

നീന്തലറിയാത്ത ഞാന്‍ മുങ്ങി മരിക്കുകയാണ്.

Labels: