Monday, February 16, 2009

ഉപ്പ്

സഖീ നീയാണെനിക്കുപ്പ്.

അറിയുന്നു നിന്നുലൂടെല്ലാരുചികളും ഞാന്‍.
അറിയുക,
ജീവിതത്തിനും നീയാണു രുചിയേറ്റുന്നത്

ഉമിനീരൊഴികെ നിന്നില്‍ നിന്ന് ഊറുന്നതിനെല്ലാം
ഉപ്പാണു രസം !

അറിയുക,
നിന്റെ ചോരയോ വിയര്‍പ്പോ കണ്ണ്ണുനീരോ
എന്തിലും ഞാനാദ്യം രുചിക്കുന്നതുപ്പ്.

പറഞ്ഞില്ലെ,മുന്‍പൊരിക്കല്‍ ഞാന്‍
എന്റെ കരള്‍ മുറിവുകളില്‍ നിന്റെയോര്‍മ്മകള്‍ വീണു നീറുന്നുവെന്ന്.

അതെ, നീയാണെനിക്കുപ്പ്.

Wednesday, November 5, 2008

പുനര്‍ജന്മം


വരും ജന്മം ഞാനൊരു
ചെമ്പകപ്പൂവാകില്‍ സഖീ
കൈക്കുമ്പിളില്‍ എന്നെയെടുത്തു നീ
നൂറു മുത്തങ്ങളാല്‍ മൂടുകില്ലേ
നിറവും മണവും നിനക്കായ്
നല്‍കിയെന്‍ ആത്മാവു നേടട്ടെ മോക്ഷം.

Friday, April 25, 2008

നിന്നിലേക്ക്...




തഴുകിയൊരു കുളിര്‍ കാറ്റായി നീ
എങ്ങു പോയി സഖീ??
തൊട്ടാല്‍ അടരും അരയാലില ഞാന്‍
നോക്കു, നിന്നു വിറയ്ക്കു‌ന്നു
ഞെട്ടടര്‍ന്നു പിറകെ ഞാന്‍ എത്തും-
നീയില്ലാതെ ഞാന്‍ ഇല്ലല്ലോ.
വീണും പിന്നെയുരുണ്ടും

പിന്നെ ഉയര്‍ന്നൊട്ടു പറന്നും

നിനക്കു പിന്നില്‍ ഞാനിതെത്ര ദൂരമായി !

മടങ്ങുവാന്‍

ഇനിയെനിക്കു വഴിയറിയില്ല.
അടര്‍ന്ന ഞെട്ടില്‍ ഇനി ഒട്ടിച്ചേര്‍ന്ന്
എനിക്കൊരു ജീവിതവുമില്ല...










Monday, April 21, 2008

ഉറക്കം



നിര്‍ത്താതെ താരാട്ടുകയാണ്
ഓര്‍മ്മയുടെ ചീവീടുകള്‍.
നിറഞ്ഞ കണ്ണില്‍നിന്ന്
വാറ്ന്ന ചുടുകണ്ണീരില്‍
കുതിറ്ന്ന
മെത്ത പൊള്ളുകയാണ്.
നിദ്രയനിക്കൊരു സ്വപ്നം
മാത്രമാണിപ്പോള്‍.

ഉറങ്ങാത്ത രാവുകള്‍ എനിക്കു നല്‍കി
ഒന്നായുറങ്ങുക നിങ്ങള്‍.
ഉടഞ്ഞു ചിതറിയ സ്വപ്നങ്ങള്‍ക്ക്
ഞാനിരിക്കട്ടെ രാക്കാവല്‍.

ഉറപ്പ്, ജീവിതം തോറ്റവര്‍ക്കല്ല, വിജയികള്‍ക്ക്.

Labels:

Friday, February 22, 2008

പ്രണയസ്മരണകളുടെ പുതുമഴ



പുതുമഴ.
അതു പുതുമണ്ണിന്റെ-അല്ല,നിന്റെ-
കണ്ണുനീരും,വിയര്‍പ്പും,അത്തറും,
നീ എപ്പോഴും കയ്യില്‍ സൂക്ഷിച്ച
ചെമ്പകപ്പൂവിന്റെയും
എല്ലാം ചേര്‍ന്ന
മണം കൊണ്ടുവന്നു.

കാറ്റുവന്ന് എന്റെ ജനാലയുടെ
ചില്ലില്‍ പതിപ്പിച്ച വെള്ളത്തുള്ളികളില്‍
എല്ലാം നിന്റെ മുഖം മാത്രം ആയിരുന്നു.
ഞാനതില്‍ ചുംബിക്കാനാഞ്ഞെങ്കിലും
ഈ ഇരുമ്പു ജനലഴികളും
ജാലകച്ചില്ലൂം എന്നെ തടുക്കുകയാണ്.
അല്ലെങ്കിലും എനിക്കു നീ ഒരു
വിലക്കപ്പെട്ട കനിയാണ്, ഇപ്പോള്‍.


നീ എന്റെ ഇടത്തുകയ്യുടെ പുറത്ത്എനിക്കുനല്കിയ

ആദ്യത്തെയുംഅവസാനത്തെയുമായ

ഒരേ ഒരു ചുംബനം...

അപ്പോള്‍ നിന്റെ ചുണ്ടുകള്‍ക്കും

ഇതേ മഴയുടെ തണുപ്പായിരുന്നു.


നിന്റെ വെള്ളാരങ്കണ്ണുകള്‍ നിറഞ്ഞ്
കണ്ണുനീരൊഴുകിയതുപോലെ
ഈ ആലിപ്പഴങ്ങളും
ഉരുകി വെള്ളമായിത്തീരുകയാണ്.

നിന്റെയും എന്റെയും കണ്ണുനീര്‍
ഒരു ചാലുപോലെ ഒഴുകി
പിന്നെ കൈത്തോടായി
തോടും, പുഴയും ആയി,
ഒടുവില്‍ നിത്യ ദു:ഖത്തിന്റെ കരകാണാക്കടലായി.
അതിലെവിടെയോ

നീന്തലറിയാത്ത ഞാന്‍ മുങ്ങി മരിക്കുകയാണ്.

Labels:

കളിവണ്ടി

ഓര്‍മകളാല്‍ പിരിമുറുക്കി ഞാ‍നെന്‍ മനസ്സാം കളിവണ്ടിമേശയില്‍ വച്ചു.
ഓര്‍മകള്‍ക്കു ചുറ്റും ഓടി മടുത്തപ്പോള്‍ അതു തനിയെ താഴേക്കു വീണുടഞ്ഞു.
പൊട്ടിച്ചിരിക്കണോ
അതോ
പൊട്ടിക്കരയണോ ഞാന്‍‌ ?

Tuesday, February 12, 2008

അമ്ലമഴ

അമ്ലമഴ
ഒരാസക്തിയായിരുന്നാദ്യമെ‍ങ്കിലും, പ്രേമിച്ചു ഞാ‍ന്‍ പിന്നെ.
പ്രേമിക്കയാല്‍ അവള്‍ക്കായി പ്രേമിക്കാ സുഹ്രുത്തായിപിന്നെ.
ഒടുവിലെന്നേക്കുമൊരു നോവായി, (പിരിയുന്നേരം)അവളെനിക്കേകി പ്രണയം.

ആ പ്രണയമൊരമ്ലമഴയായ് എന്നില്‍ പെയ്തിറങ്ങി.
മഴ തോര്‍ന്നെങ്കിലും മനസാകെ കാര്‍മേഘമാണിപ്പൊഴും.
പെയ്തൊഴിയാ മരച്ചില്ലകള്‍ -
പിന്നെയും
പിന്നെയും
പെയ്ത് എന്റെ കരള്‍ നീറ്റുന്നു.

Labels: